06 ജൂൺ 2021

മഴക്കെടുതി മൂലം ഇടിഞ്ഞു വീഴാറായ വീടിന്റെ മുറ്റവും മതിലും പൊളിച്ചു മാറ്റി മണ്ണ് നീക്കം ചെയ്തു.
(VISION NEWS 06 ജൂൺ 2021)


ഓമശ്ശേരി : ഓമശ്ശേരി ആറാം വാർഡിലെ കൊറോതോടിക യിൽ മഴക്കെടുതി മൂലം ഇടിഞ്ഞു വീഴാറായ വീടിന്റെ മുറ്റം ആറാം വാർഡ് മെമ്പർ ആയിഷ ടീച്ചറുടെ നേതൃത്വത്തിൽ ടീം വെൽഫെയർ പ്രവർത്തകരും സിനെർജി സർവീസ് വിംഗ് പ്രവർത്തകരും ചേർന്ന് പൊളിച്ചു മാറ്റി മണ്ണ് നീക്കം ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴ കാരണം വീടിന്റെ മുറ്റത്ത് വിള്ളൽ വീണതോടെ ഏതുസമയവും ഇടിഞ്ഞു വീഴുന്ന അവസ്ഥയിലായിരുന്നു. വീട്ടുകാർ വാർഡ് മെമ്പർ ആയിഷ ടീച്ചറെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായാണ് ശ്രമകരമായ പ്രവൃത്തി പൂർത്തീകരിച്ചത്.

ആറാം വാർഡ് മെമ്പർ ആയിഷ ടീച്ചർ, ടീം വെൽഫയർ ക്യാപ്റ്റൻ സജീർ അമ്പലത്തിങ്ങൽ, സദാറുദ്ധീൻ എൻ. പി, യാസിർ m.k, ഷമീം k.c, ലത്തീഫ് m. c,മനാസ് കാസിം, മുബാറക് m.k, ഇജസ്. P വ, അഫ്സൽ k എന്നിവർ നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only