23 ജൂൺ 2021

കേരളത്തിലേക്ക് ചൈനയിൽ നിന്നും ടൂറിസ്റ്റുകളെ കൊണ്ടുവരും; മുഹമ്മദ് റിയാസ്
(VISION NEWS 23 ജൂൺ 2021)

കേരളത്തിലേക്ക് ജപ്പാനിൽ നിന്നും ചൈനയിൽ നിന്നും വിനോദ സഞ്ചാരികൾ വരുന്നത് വളരെ കുറവാണെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ചൈനയിൽ നിന്നും കേരളത്തിലെ ടൂറിസം കേന്ദ്രത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നതിനുള്ള മാർക്കറ്റിങ് തന്ത്രമാണ് കേരളത്തിലെ ടൂറിസം വകുപ്പ് ആവിഷ്‌കരിക്കുക. മലബാറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ലോക ടൂറിസം ജേർണലിൽ ടൂറിസം സാധ്യത ഏറ്റവും കുറവ് ഉപയോഗിച്ച സ്ഥലങ്ങളിലൊന്നായാണ് മലബാറിനെ വിശേഷിപ്പിക്കുന്നത് 2025 ആകുമ്പോഴെക്കും ഈ പോരായ്മ പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.കണ്ണൂർ വിമാനതാവളത്തിന്റെ സാധ്യതകൾ ടുറിസത്തിനായി ഉപയോഗിക്കാൻ കഴിയും, ഇതിനായി കണ്ണുർ നഗരത്തിലെ ഗതാഗതക്കുരുക്കുകൾ പരിഹരിക്കപ്പെടേണ്ടതുണ്ട് മന്ത്രി കൂട്ടിച്ചേർത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only