01 ജൂൺ 2021

ടോമിൻ ജെ തച്ചങ്കരി മനുഷ്യാവകാശ കമ്മീഷൻ ഡി ജി പി യായി ചുമതലയേറ്റു
(VISION NEWS 01 ജൂൺ 2021)

​ ഡി.ജി. പി. ടോമിൻ ജെ. തച്ചങ്കരി മനുഷ്യാവകാശ കമ്മീഷൻറെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ) ആയി ചുമതലയേറ്റു. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരിക്കെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം മേധാവിയായി നിയമിച്ചത്. 
കമ്മീഷൻ സെക്രട്ടറി റ്റി . വിജയ കുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ  എച്ച് നിസാർ, കമ്മീഷൻ എസ്. പി, എസ്. ദേവമനോഹർ,  ഡി.വൈ എസ് പി, പി .നിയാസ്, സി.ഐ  ആർ. രാജേഷ് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only