27 ജൂൺ 2021

ഇന്ധനവില ഇന്നും കൂട്ടി
(VISION NEWS 27 ജൂൺ 2021)

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. രാജസ്ഥാനിലെ വിവിധ പട്ടണങ്ങളിലും മധ്യപ്രദേശിലെ ചില പട്ടണങ്ങളിലും ഡീസല്‍ വില നൂറ് കടന്നു. ഒഡീഷയിലെ വിദൂര പട്ടണത്തിലും ഡീസല്‍ വില നൂറ് കടന്നു. 

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതൽ എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവർധന തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 57 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ മാസം മാത്രം 16 തവണ വിലകൂട്ടി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only