23 ജൂൺ 2021

ചൈനീസ് വാക്‌സിനുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വര്‍ധിക്കുന്നു
(VISION NEWS 23 ജൂൺ 2021)

ചൈനയുടെ കൊവിഡ് വാക്‌സിനുകള്‍ ഉപയോഗിച്ച്‌ വരുന്ന രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. വാക്സിനേഷന് മുമ്പത്തേക്കാൾ വേഗതയിലാണ് കേസുകൾ വർധിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് വ്യാപന നിരക്ക് ഏറ്റവും വര്‍ധിച്ച 10 രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിന്‍ ഉപയോഗത്തിലുള്ള രാജ്യങ്ങളുണ്ടെന്ന് കണക്കുകള്‍ ഉണ്ട്.

ചൈനീസ് വാക്‌സിനുകള്‍ ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസുകള്‍ക്കെതിരെ ഫലപ്രദമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. സീഷെല്‍സ്, ചിലി, മംഗോളിയ തുടങ്ങിയ രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിന്‍ ഉപയോഗിച്ചാണ് 50 മുതല്‍ 68 ശതമാനം വരെ ജനങ്ങളെ പൂര്‍ണ വാക്‌സിനേഷന് വിധേയമാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only