21 ജൂൺ 2021

അൺലോക്കിൽ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും; നാളെ മുഖ്യമന്ത്രി നേതൃത്വത്തിൽ അവലോകന യോഗം
(VISION NEWS 21 ജൂൺ 2021)

സംസ്ഥാനത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമാകും ഇളവുകൾ പ്രഖ്യാപിക്കുക എന്നാണ് വിവരം. ബുധനാഴ്ച ചേരാൻ നിശ്ചയിച്ചിരുന്ന അവലോകനയോ​ഗമാണ് നാളത്തേക്ക് മാറ്റി നിശ്ചയിച്ചത്. 

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ന് പത്തിൽ താഴെയായതാണ് ഇതിനൊരു പ്രധാന കാരണം. സംസ്ഥാനത്ത് 30നു മുകളിലൊക്കെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളത് 16 ഇടങ്ങളിൽ മാത്രമേ ഉള്ളു. കഴിഞ്ഞ ഒരാഴ്ചയായി ഇളവുകൾ അനുവദിച്ച സ്ഥലങ്ങളിൽ ടിപിആർ നിരക്ക് കൂടിയിട്ടുമില്ല. അതുകൊണ്ടു തന്നെ രോ​ഗവ്യാപന തോത് സംബന്ധിച്ച് വലിയ ആശങ്കയ്ക്ക് ഇടയില്ല എന്നതാണ് ആരോ​ഗ്യവിദ​ഗ്ധരുടെ വിലയിരുത്തൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only