04 ജൂൺ 2021

പാട്ടിനൊപ്പം ചുവടുവെച്ച് ആരോഗ്യപ്രവർത്തകർ. ഏറ്റെടുത്ത് സോഷ്യൽ മീഡിയ
(VISION NEWS 04 ജൂൺ 2021)

​ ഈ കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നവരാണ് ആരോഗ്യപ്രവർത്തകർ. വിശ്രമമില്ലാത്ത ദിനരാത്രങ്ങൾക്കിടയിൽ ഇവർക്ക് ലഭിക്കുന്ന ചില നിമിഷങ്ങൾ ഏറെ വിലപ്പെട്ടതാണ്. അത്തരത്തിലുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. മുംബൈയിലെ ഗോരേഗാവിലെ നെസ്‌കോ കൊവിഡ് കേന്ദ്രത്തിൽ മറാത്തി ഗാനം 'സിങ്കാത്തി'നൊപ്പം നൃത്തം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നെസ്‌കോ കൊവിഡ് കേന്ദ്രത്തിന്റെ പ്രവർത്തനത്തിന്റെ ഒരു വർഷം അടയാളപ്പെടുത്തുന്നതിനായി 2021 ജൂൺ 2 ന് ഒരു പ്രോഗ്രാം സംഘടിപ്പിച്ചു. അതിന്റെ ഭാഗമായാണ് 2016 ലെ മറാത്തി ചിത്രമായ സൈറത്തിലെ പാട്ടിനൊപ്പം നിരവധി ആരോഗ്യപ്രവർത്തകർ ചുവട് വെക്കുന്നത്.

കഴിഞ്ഞ വർഷം കൊവിഡ് -19 വ്യാപനം ആരംഭിച്ചതുമുതൽ, കടുത്ത സമ്മർദ്ദത്തിലും വൈറസ് ബാധിച്ച രോഗികൾക്കായി അശ്രാന്തമായാണ് ആരോഗ്യപ്രവർത്തകർ പരിശ്രമിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, രോഗികളെ ആശ്വസിപ്പിക്കുന്നതിനായി ഡോക്ടർമാർ എമർജൻസി വാർഡുകളിൽ നൃത്തം ചെയ്യുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിൽ, പിപിഇ കിറ്റുകൾ ധരിച്ചാണ് ഡോക്ടർമാരും നഴ്‌സുമാരും നൃത്തച്ചുവടുകൾ വെക്കുന്നത്. വാർത്താ ഏജൻസിയാണ് എഎൻഐയാണ് ആണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

വീഡിയോയുടെ പൂർണരൂപം കാണാം: 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only