26 ജൂൺ 2021

മലയാള സിനിമാലോകത്തിനായി 'മാറ്റിനി' പ്ലാറ്റ്ഫോം
(VISION NEWS 26 ജൂൺ 2021)


മലയാളസിനിമയെ സ്നേഹിക്കുന്നവർക്കും സ്വപ്നം കാണുന്നവർക്കുമായി പുതിയൊരു ഒടിടി പ്ലാറ്റ്ഫോമുമായി എത്തുകയാണ് സിനിമാലോകം. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻ.എം. ബാദുഷയും നിർമ്മാതാവ്​ ഷിനോയ്​ മാത്യുവും ചേർന്ന് നിർമ്മിച്ച 'മാറ്റിനി' ഈമാസം 27ന്​ ഉച്ചക്ക്​ 12 മണിക്ക് നടനും സംവിധായകനുമായ പൃഥ്വിരാജ്​ സുകുമാരൻ ലോഞ്ച് ചെയ്യും.

'സിനിമയെ ആവശ്യമുള്ളവർക്കും സിനിമയ്ക്ക് ആവശ്യമുള്ളവർക്കുമുള്ള ചെറിയ ഒരു പാലം ; അതാണ് മാറ്റിനി.' നിർമ്മാതാവ്​ ഷി​നോയ്​ മാത്യു പറഞ്ഞു. 

സിനിമ സ്വപ്നം കാണുന്നവർക്ക് സിനിമയിലേക്ക് എത്താനുള്ള ഒരു എളുപ്പവഴിയാണ് 'മാറ്റിനി'. സിനിമകളുടെ ഓഡിഷനുകൾ നടത്താനും സംവിധായകരിലേക്കും നിർമ്മാതാക്കളിലേക്കും അപേക്ഷകരുടെ ഡാറ്റാബേസുകള്‍ ലഭ്യമാക്കാനും മാറ്റിനി ആപ്പിലൂടെ കഴിയും. പുതുമുഖങ്ങളായ അഭിനേതാക്കളെയും പ്രതിഭാധനരായ ടെക്നീഷ്യന്‍മാരെയും ഉള്‍പ്പെടുത്തി വെബ്ബ് സീരിസുകൾ, സിനിമകൾ, ഹൃസ്വചിത്രങ്ങള്‍ എന്നിവ നിർമ്മിച്ചുകൊണ്ടായിരിക്കും തുടക്കത്തിൽ മാറ്റിനി പ്രവർത്തിക്കുന്നത്.

വ്യത്യസ്തമാർന്ന ലൊക്കേഷനുകൾ, വീടുകൾ, സ്ഥാപനങ്ങൾ, പരിശീലനം ലഭിച്ച വളർത്തുമൃഗങ്ങൾ, വാഹനങ്ങൾ, പൗരാണിക വസ്​തുക്കൾ തുടങ്ങി സിനിമക്ക് ആവശ്യമായതെന്തും താൽപര്യമുള്ള ആർക്കും 'മാറ്റിനി'യിൽ രജിസ്റ്റർ ചെയ്ത് വാടകക്ക്​ നൽകി മികച്ച വരുമാനം നേടാമെന്നും സ്ഥാപകർ ചൂണ്ടിക്കാട്ടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only