18 ജൂൺ 2021

നിയമം പിൻവലിക്കില്ല; കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര കൃഷിമന്ത്രി
(VISION NEWS 18 ജൂൺ 2021)

 
കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ അനുനയിപ്പിക്കാൻ കേന്ദ്ര നീക്കം. കാർഷിക നിയമത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിം​ഗ് തൊമാർ അറിയിച്ചു. എന്തു മാറ്റവും ചർച്ച ചെയ്യാൻ കേന്ദ്രം തയ്യാറാണെന്നും എന്നാൽ എന്നാൽ നിയമം പിൻവലിക്കില്ലെക്കുന്ന കാര്യം ആലോചിക്കില്ലെന്നും കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കുന്നു.

കേ​ന്ദ്ര സ​ർ​ക്കാ​റിന്റെ ക​ർ​ഷ​ക ദ്രോ​ഹ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ ഡ​ൽ​ഹി അ​തി​ർ​ത്തി​ക​ളി​ൽ പ്ര​ക്ഷോ​ഭം തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടു. വി​ള​വെ​ടു​പ്പി​നും മ​റ്റും നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ ആ​യി​ര​ക്ക​ണ​ക്കി​ന്​ ക​ർ​ഷ​ക​രാ​ണ്​ പ​ഞ്ചാ​ബ്, ഹ​രി​യാ​ന സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ചെ​റു​തും വ​ലു​തു​മാ​യ കൂ​ട്ട​ങ്ങ​ളാ​യി ഡ​ൽ​ഹി​യി​ലേ​ക്ക്​ സമരത്തിനായി തി​രി​ച്ച​ത്. കേ​​ന്ദ്ര സ​ർ​ക്കാ​റി‍െൻറ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന കൃ​ഷി​മ​ന്ത്രിയുടെ പ്ര​സ്​​താ​വ​ന​ക്കു​ പി​ന്നാ​ലെയാണ് ഡ​ൽ​ഹി​യി​ലേ​ക്ക്​ നീ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധിച്ചത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only