21 ജൂൺ 2021

മലപ്പുറത്ത് വൃദ്ധയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍
(VISION NEWS 21 ജൂൺ 2021)
 
മലപ്പുറം കുറ്റിപ്പുറത്ത് വൃദ്ധയെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി പിടിയില്‍. വെള്ളറമ്പ് ചിരങ്കുളങ്കര മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കുഞ്ഞിപ്പാത്തുമ്മയാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്. 

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൊലപാതകം നടന്നത്. പ്രതി മുഹമ്മദ് ഷാഫി കുഞ്ഞിപ്പാത്തുമ്മയുടെ അയല്‍വാസിയാണ്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കല്ല് പൊലീസ് കണ്ടെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only