05 ജൂൺ 2021

ജനകീയ ശുചീകരണം & ഡ്രൈഡേ ആചരണം ഓമശ്ശേരി പഞ്ചായത്ത് ശുചീകരണ പരിപാടിയിൽ കർമ്മ ഓമശ്ശേരിയും പങ്കാളികളായി
(VISION NEWS 05 ജൂൺ 2021)


ഓമശ്ശേരി : ഓമശ്ശേരി പഞ്ചായത്ത് സംഘടിപ്പിച്ച ജനകീയ ശുചീകരണം & ഡ്രൈഡേ ആചരണം പരിപാടിയിൽ കർമ്മയുടെ പ്രവർത്തകർ പങ്കെടുത്തു. ഓമശ്ശേരിയിലെ വിവിധ സന്നദ്ധ പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ കർമ്മ ഓഫീസിന്റെ പരിസരവും തിരുവമ്പാടി കോടഞ്ചേരി ജംഗ്ഷനിൽ റോഡിൻ്റെ ഇരുവശവും കാടു വെട്ടുകയും മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ കർമ്മ പ്രവർത്തകരായ ഷറഫു C C, നൗസിഫ് അൻവർ, ഇബ്രാഹിം A K,സാജിദ് പലിയിൽ, ബഷീർ സൂപ്പർ, ബഷീർ സ്റ്റാർ, ആകാശ് ,അഭീഷ് എന്നിവർ പങ്കെടുത്തു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only