09 ജൂൺ 2021

അക്കൗണ്ടുകളിൽ പണമില്ല: മടങ്ങുന്ന ഓട്ടോ ഡെബിറ്റ് ഇടപാടുകളുടെ എണ്ണംകൂടുന്നു
(VISION NEWS 09 ജൂൺ 2021)

പണമില്ലാത്തകാരണത്താൽ ഓട്ടോ ഡെബിറ്റ് വഴിയുള്ള ഇപാടുകൾ വൻതോതിൽ മുടങ്ങുന്നു. രാജ്യത്തെ വിവിധയിടങ്ങളിൽ ലോക്ഡൗൺ തുടരുന്നതിനാൽ ബാങ്ക് അക്കൗണ്ടുകളിൽ പണമില്ലാത്തതാണ് കാരണം.

മെയ് മാസത്തിൽ 8.57 കോടി ഇടപാടുകളാണ് നടക്കേണ്ടയിരുന്നത്. എന്നാൽ 3.08 കോടി(35.91ശതമാനം) ഇടപാടുകൾക്ക് തടസ്സംനേരിട്ടതായി നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസി(എൻഎസിഎച്ച്)ന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു. ഏപ്രിലിൽ മടങ്ങിയ ഇടപാടുകൾ 2.98 കോടിയായിരുന്നു. 

പ്രതിമാസ വായ്പ തിരിച്ചടവ്, യൂട്ടിലിറ്റി ബില്ലുകൾ, ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് എസ്‌ഐപി തുടങ്ങിയവയ്ക്കാണ്‌ ഉപഭോക്താക്കളുടെ സൗകര്യപ്രകാരം ഓട്ടോ ഡെബിറ്റ് സംവിധാനംവഴി പണംപിൻവലിക്കാൻ മുൻകൂർ അനുമതി നൽകുന്നത്. നാഷണൽ പേയ്‌മെന്റ് കോർപറേഷൻ വഴിയാണ് ഇടപാടുകൾ സാധ്യമാകുന്നത്. 

കഴിഞ്ഞ വർഷം മെയ്, ജൂൺ, ജൂലായ് മാസങ്ങളിൽ ഇടപാട് മടങ്ങുന്നത് വർധിച്ചിരുന്നുവെങ്കിലും പിന്നീടുള്ള മാസങ്ങളിൽ ഘട്ടംഘട്ടമായി കുറവ് രേഖപ്പെടുത്തിയിരുന്നു. പണമില്ലാതെ മടങ്ങിയാൽ ഓരോ ഇടപാടിനും അക്കൗണ്ട് ഉടമകളിൽനിന്ന് ബാങ്കുകൾ പിഴയീടാക്കും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only