01 ജൂൺ 2021

നാടിന് പുതുമയായി; വെർച്ച്വൽ പ്രവേശനോത്സവം സംഘടിപ്പിച്ച് വിദ്യാപോഷിണി
(VISION NEWS 01 ജൂൺ 2021)

ഓമശ്ശേരി: വിദ്യാപോഷിണി എ.എൽ.പി സ്കൂളിൽ ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട്‌ നാസർ പുളിക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജർ എ.കെ അബ്ദുല്ല പ്രവേശനോത്സവ സന്ദേശം നൽകി. ഓമശ്ശേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കുളത്തക്കര, ഓമശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പർ ഫാത്തിമ അബു കൊല്ലരുകണ്ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് സി.കെ ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ഹെഡ്മാസ്റ്റർ  കെ.വി ഷമീർ സ്വാഗതവും നസീബ എം. ടി നന്ദിയും അർപ്പിച്ചു. പരിപാടിയോടനുബന്ധിച്ച്  പ്രശസ്ത ഗായകൻ റിയാസ് ഓമശ്ശേരിയുടെ ഗാനവിരുന്നിന് വേദി  സാക്ഷിയായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only