20 ജൂൺ 2021

സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ക്ഡൗൺ; നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി
(VISION NEWS 20 ജൂൺ 2021)

സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ക്ഡൗൺ. ടിപിആർ കുറയ്ക്കുന്നതിനാണ് രണ്ടു ദിവസത്തെ വാരാന്ത്യ ലോക്ക്ഡൗൺ. ശനി, ഞായർ ദിവസങ്ങളിലെ ലോക്ക്ഡൗണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് അനുമതി. ടിപിആർ അടിസ്ഥാനത്തിലുള്ള ഇളവുകൾ തിങ്കളാഴ്ച മുതൽ നൽകും.

ഇന്ന് പൊതുഗതാഗതം ഉണ്ടാവുകയില്ല. കെഎസ്ആർടിസി അവശ്യ സർവീസുകൾ നടത്തും. മദ്യ വിൽപനശാലകളും രണ്ടു ദിവസം അടഞ്ഞു കിടക്കും. ഹോട്ടലുകളിൽ നിന്നും റസ്റ്ററന്റുകളിൽ നിന്നും ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക. ബേക്കറികൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം.

ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ തന്നെ വാരാന്ത്യ ലോക്ക്ഡൗൺ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. നേരത്തെ പ്രഖാപിച്ച മറ്റു ഇളവുകളും നിയന്ത്രണങ്ങളും തിങ്കളാഴ്ച മുതൽ തുടരും. ബുധനാഴ്ച നടക്കുന്ന വിലയിരുത്തലുകൾക്ക് ശേഷം കൂടുതൽ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനമുണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only