25 ജൂൺ 2021

അടിമുടി മാറ്റം; സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി കോഴിക്കോട് ബീച്ച്
(VISION NEWS 25 ജൂൺ 2021)


കൊവിഡ് മൂലമുള്ള കെട്ട കാലത്തിനു ശേഷം സന്ദര്‍ശകരെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ് കോഴിക്കോട് ബീച്ച്. ഇതിന്‍റെ ഭാഗമായി ചെസ് ബോര്‍ഡ്, സ്നെയിക് ആന്‍ഡ് ലാഡര്‍, സെല്‍ഫി കോര്‍ണര്‍ തുടങ്ങി നിരവധി ആകർഷകമായ നിര്‍മാണങ്ങളാണ് പുരോഗമിക്കുന്നത്. കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍റെ കീഴില്‍ നഗരത്തിലെ ഒരു സ്വകാര്യ പരസ്യ കമ്പനിയാണ് നിര്‍മാണം നടത്തുന്നത്. കരുക്കളെ എടുത്തു നീക്കി വെക്കാന്‍ സാധ്യമാവുന്ന തരത്തിലാണ് ചെസ് ബോർഡ് സ്ഥാപിക്കുന്നത്. വിദേശ രാജ്യങ്ങളിലെ പോലെയാണ് സെല്‍ഫി കോര്‍ണര്‍. വെള്ളയും ചുവപ്പും കലര്‍ന്ന നിറത്തില്‍ നമ്മുടെ കോഴിക്കോട് എന്നാണ് മലയാളത്തിലും ഇംഗ്ലീഷിലുമായി സ്ഥാപിച്ചിരിക്കുന്നത്. രാത്രിയില്‍ ഇവയിൽ എല്‍ഇഡി ബള്‍ബ് പ്രകാശിക്കുന്നതോടെ ഭംഗി ഇരട്ടിയാകും. ഇതിനു പുറമേ പാമ്പും കോണിയുമാണ് മറ്റൊരു ആകര്‍ഷണം. ഇതിന്‍റെ പെയിന്‍റിംഗ് ജോലികൾ പുരോഗമിക്കുകയാണ്. ഇപ്പോള്‍ തന്നെ ഇതുവഴിയുള്ള യാത്രക്കാർ വാഹനം ചിത്രങ്ങൾ പകർത്തുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only