01 ജൂൺ 2021

പ്രവേശനോത്സവം
(VISION NEWS 01 ജൂൺ 2021)


ഓമശ്ശേരി : കെടയത്തൂർ ജി. എം. എൽ. പി സ്കൂളിൽ ഓൺലൈനായി നടന്ന പ്രവേശനോത്സവപരിപാടി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി. അബ്ദു നാസർ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ്‌ എ. കെ. അബ്ദുല്ലത്തീഫ്‌ അധ്യക്ഷം വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഹറ ടീച്ചർ, വാർഡ് മെമ്പർ പി. ഇബ്രാഹിം, വി. മുരളീധരൻ  ( എ. ഇ. ഒ ), വി. മെഹറലി ( ബി. പി. സി ), എ.കുഞ്ഞാലിമാസ്റ്റർ, നവാസ് ഓമശ്ശേരി, ജസീല, അഷ്‌റഫ്‌ മാസ്റ്റർ, റോസ്‌ന ടി. പി , വിദ്യാർത്ഥികളായ ഹയാസിന്ദ്, ഫാത്തിമ ഫിൽസ, അഹമ്മദ് ഫാസ്, റസിൻ മുഹമ്മദ്‌, മുഹമ്മദ്‌ ഹംദാൻ, ആതിഖ ഹന്ന, ഫാത്തിമ ഷാന ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് പി. പ്രഭ സ്വാഗതവും എസ്. ആർ. ജി. കൺവീനർ പി. ഐ  ബുഷ്‌റടീച്ചർ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, എം. കെ. മുനീർ MLA എന്നിവരുടെ സന്ദേശം കേൾപ്പിക്കൽ, പ്രവേശനോത്സവ ഗാനാവതരണം, വിദ്യാർത്ഥികളുടെ കലാ വൈജ്ഞാനിക പ്രകടനം എന്നിവയും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only