01 ജൂൺ 2021

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമം തുടരുന്നു
(VISION NEWS 01 ജൂൺ 2021)

​ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ക്ഷാമം തുടരുന്നു. രോഗികള്‍ക്ക് കൊടുക്കാറുള്ള മരുന്ന് ഇന്നലെ പൂര്‍ണമായും തീര്‍ന്നിരുന്നു. തുടര്‍ന്ന് 20 വയല്‍ മരുന്ന് കണ്ണൂരില്‍ നിന്നും ആറ് വയല്‍ മരുന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നുമാണ് എത്തിച്ചത്.

ഇന്ന് രോഗികള്‍ക്ക് നല്‍കാന്‍ മരുന്ന് സ്റ്റോക്കില്ലെന്ന്ആശുപത്രി അധികൃതര്‍ അറിയിച്ചു. ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളുള്ള 16 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഒരു രോഗിക്ക് ഒരു ദിവസം ആറ് വയല്‍ മരുന്ന് ആവശ്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only