21 ജൂൺ 2021

'എല്ലാ വീട്ടിലും പോഷകത്തോട്ടം' ഓമശ്ശേരിയിൽ കിറ്റുകൾ വിതരണം ചെയ്തു.
(VISION NEWS 21 ജൂൺ 2021)


ഓമശ്ശേരി:സംസ്ഥാന കൃഷി വകുപ്പ്‌ ഹോർട്ടി കൾച്ചർ മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ 'എല്ലാ വീട്ടിലും പോഷകത്തോട്ടം'പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി പഞ്ചായത്തിൽ കിറ്റുകൾ വിതരണം ചെയ്തു.കൂൺ വിത്ത്‌,പച്ചക്കറി വിത്ത്‌,ഗ്രോ ബാഗ്‌,ജൈവ വളം,ജൈവ കീടനാശിനി എന്നിവയുൾപ്പെടുന്ന കിറ്റുകളാണ്‌ കർഷകർക്ക്‌ നൽകിയത്‌.നേരത്തെ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവരിൽ നിന്നാണ്‌ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്‌.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ വിതരണോൽഘാടനം നിർവ്വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്ത്‌ മെമ്പർ പി.ഇബ്രാഹീം ഹാജി,നളിനി,രാഗിത കിരൺ എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only