02 ജൂൺ 2021

പ്രവേശനോത്സവം; ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ വേനപ്പാറ
(VISION NEWS 02 ജൂൺ 2021)

2021-22 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ഓൺലൈനായി നടത്തപ്പെട്ടു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി നടത്തിയ പ്രവേശനോത്സവം ഏറെ ശ്രദ്ധിക്കപ്പെട്ടു. കുട്ടികൾ സ്കൂളിൽ എത്താതെ തന്നെ പ്രവേശനോത്സവത്തിൽ പങ്കാളികളാകാൻ ഉള്ള അവസരം നൽകി കൊണ്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.


തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. അധ്യാപകരും കുട്ടികളും തമ്മിൽ കൂടുതൽ കൂടുതൽ ബന്ധങ്ങൾ ഉണ്ടായ കാലഘട്ടമാണ് ഈ കോവിഡ് കാലഘട്ടം എന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

മുക്കം നഗരസഭ അധ്യക്ഷൻ പി ടി ബാബു പ്രവേശനോത്സവത്തിന് ആശംസകൾ നേർന്നു. സ്കൂൾ മാനേജർ ഫാദർ സൈമൺ കിഴക്കേ കുന്നേൽ, മുക്കം നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി, എ ഇ ഒ ഓംകാര നാഥൻ, ഹെഡ്മാസ്റ്റർ ശ്രീ റോയി ഓവേ ലിൽ, പിടിഎ പ്രസിഡണ്ട് സിബി പൊട്ടൻ പ്ലാവിൽ, എം പി ടി എ പ്രസിഡണ്ട് ഭാവന എന്നിവർ ആശംസകളർപ്പിച്ചു.

സ്കൂൾതല പ്രവേശ നോൽസവ ത്തിന്റെ ഭാഗമായി കുട്ടികളുമായി സംവദിക്കാൻ ക്ലാസ്സ്‌ തലത്തിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളോടെ കുട്ടികൾ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചു. ഓൺലൈനിലൂടെ കൂട്ടുകാരെ കാണുവാനും സംസാരിക്കുവാനും കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തി ലിറ്റിൽഫ്ലവർ പ്രവേശനോത്സവം കുട്ടികൾ ആഘോഷമാക്കി.
   ആഘോഷപരിപാടികൾ യൂട്യൂബ് ചാനലിലൂടെ പ്രദർശിപ്പിച്ചുകൊണ്ട് പൊതുസമൂഹത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only