04 ജൂൺ 2021

യാത്രക്കാരെ വഹിക്കാനൊരുങ്ങി സൂപ്പാര്‍സോണിക്​ ജെറ്റുകള്‍
(VISION NEWS 04 ജൂൺ 2021)

​   15 സൂപ്പര്‍സോണിക് ജെറ്റുകള്‍ വാങ്ങാനുള്ള പദ്ധതി അമേരിക്കയിലെ യുണൈറ്റഡ് എയര്‍ലൈന്‍സ് പ്രഖ്യാപിച്ചതോടെ വിമാന യാത്രയുടെ ഭാവി ഇനി കൂടുതല്‍ വേഗത്തോടൊപ്പമാകും. 2029ഓടെ സൂപ്പര്‍ സോണിക്​ വിമാനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. 2003ല്‍ കോണ്‍കോര്‍ഡ് ജെറ്റ് നിര്‍ത്തലാക്കിയശേഷം ഇത്തരത്തിലുള്ള ആദ്യത്തെ വാണിജ്യ സൂപ്പര്‍സോണിക് ഫ്ലൈറ്റുകളാണ്​ യുനൈറ്റഡ്​ എയര്‍ലൈന്‍സ്​ സ്വന്തമാക്കുന്നത്​.

ഡെന്‍വര്‍ ആസ്ഥാനമായുള്ള വിമാന നിര്‍മാതാക്കളായ ബൂം സൂപ്പര്‍സോണിക്കില്‍ നിന്ന് 15 ജെറ്റുകള്‍ യുനൈറ്റഡ് എയര്‍ലൈന്‍സ് വാങ്ങും. ഈ വിമാനങ്ങളുടെ പരീക്ഷണഓട്ടം 2026ഓടെ നടത്തും. 2029ല്‍ ഇവ യാത്രക്കാരെ വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്തിന് ഓവര്‍ച്വര്‍ എന്നാണ് പേരിട്ടിരിക്കുന്നത്​.

നേരത്തെ കോണ്‍കോര്‍ഡ്​ സൂപ്പര്‍സോണിക്​ വിമാനങ്ങള്‍ യാത്രക്കാരുമായി സര്‍വിസ്​ നടത്തിയിരുന്നെങ്കിലും ശബ്​ദനിയന്ത്രണങ്ങളടക്കം വന്നതോടെ 2003ല്‍ കമ്പനി​ നിര്‍ത്തലാക്കുകയായിരുന്നു. എന്നാല്‍, പുതിയ സാ​ങ്കേതിക വിദ്യയുമായിട്ടാണ്​ ഓവര്‍ച്വര്‍ വിമാനങ്ങള്‍ വരുന്നത്​. നിലവി​ലെ വിമാനങ്ങളുടെ ഇരട്ടിവേഗമാണ്​ ഇതിനുണ്ടാവുക.

3.5 മണിക്കൂറിനുള്ളില്‍ ന്യയോര്‍ക്ക്​, ന്യൂജേഴ്‌സി എന്നിവിടങ്ങളില്‍ നിന്ന് ലണ്ടനിലേക്ക് പറന്നെത്താന്‍ കഴിയും. ന്യൂയോര്‍ക്കില്‍നിന്ന്​ ഫ്രാങ്ക്ഫര്‍ട്ടിലേക്ക്​ നാല്​ മണിക്കൂറും സാന്‍ ഫ്രാന്‍സിസ്കോയില്‍നിന്ന് ടോക്യയോയിലേക്ക്​ ആറ്​ മണിക്കൂറുമാണ്​ വേണ്ടിവരിക. ഇതോടെ യാത്രാസമയം ഗണ്യമായി കുറക്കാന്‍ സാധിക്കും. ഇത്​ കൂടാതെ സീറോ കാര്‍ബണ്‍ എമിഷനായതിനാല്‍ അന്തരീക്ഷം മലിനീകരണത്തിന്റെ പ്രശ്​നവുമില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only