25 ജൂൺ 2021

അനധികൃത കെട്ടിടം പണിയാൻ അനുമതി നൽകിയതിനും, പൊതുമുതൽ നശിപ്പിച്ചതിനും കേസെടുക്കണം: എസ്ഡിപിഐ
(VISION NEWS 25 ജൂൺ 2021)


കൊടുവള്ളി : കൊടുവള്ളി നഗരസഭയിൽ പെരിയാംതോടിനടുത്ത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമിയിൽ കെട്ടിടം പണിയുന്നതിന് അനുമതി നൽകിയതിലെ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ഉത്തരവാദികൾക്കെതിരെ കേസെടുക്കണമെന്ന്   എസ്ഡിപിഐ കൊടുവള്ളി മുനിസിപ്പൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കെട്ടിടം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇക്കഴിഞ്ഞ ദിവസം അധികൃതർ പൊളിച്ചു നീക്കിയിരുന്നു. മതിയായ രേഖകളില്ലാത്ത ഭൂമിയിൽ കെട്ടിടം പണിയുന്നതിനായി ഫണ്ട്‌ അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെയും,കൃതൃമരേഖകൾ ഉണ്ടാക്കിയവർക്കെതിരെയും കേസെടുക്കണം. ഓൺലൈൻ യോഗത്തിൽ ടി.പി.യുസുഫ് അധ്യക്ഷത വഹിച്ചു.സിദ്ധീഖ് പൊൻപാറക്കൽ,മജീദ് കെ.കെ.സുലൈമാൻഹാജി പനക്കോട്,വി.പി.ഷബീർ, ഷാഫി.എ.പി.അസീസ് വാവാട്,  റസാക്ക്.കെ.എം.സി,നസീർ.കെ.വി,ഷറഫു ദ്ധീൻ പറമ്പത്ത്കാവ്, സലാം എരഞ്ഞിക്കോത്ത്  തുടങ്ങിയവർ സംസാരിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only