07 ജൂൺ 2021

പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നിർദ്ധരർക്കുള്ള പഠന സാമഗ്രികളുടെ വിതരണം ആരംഭിച്ചു
(VISION NEWS 07 ജൂൺ 2021)


കൊടുവള്ളി :നിയോജകമണ്ഡലത്തിലെ   സാമ്പത്തികപരമായി പിന്നോക്കം നിൽക്കുന്ന  പ്രവാസികളായ  നിർദ്ധനകുടുംബത്തിലെ വിദ്യാർത്ഥികൾക്ക്  പ്രവാസി കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിനൽകുന്ന  പഠനസാമഗ്രികളുടെ ഉദ്ഘാടനം  നിയോജക മണ്ഡലം പ്രസിഡണ്ട്  
സി.കെ. അബ്ബാസ്  വേലായുധന് നൽകി ആരംഭിച്ചു.
 
 കൊടുവള്ളി മുനിസിപ്പാലിറ്റിയിലെയും മറ്റ് ഗ്രാമപഞ്ചായത്തുകളിലേയും  പ്രവാസി കുടുംബത്തിലെ വിദ്യാർഥികൾക്കുള്ള
സഹായമാണ് നൽകി വരുന്നത്. ' ഇതോടൊപ്പം തന്നെ   ഭക്ഷണത്തിനോ മരുന്നിനോ  പ്രയാസം ഉള്ളവർക്കുള്ള "പ്രവാസി കാരുണ്യ ഹസ്തം" പദ്ധതിയും  ആരംഭിച്ചതായി 
സി കെ അബ്ബാസ് അറിയിച്ചു.

കോവിഡ് രോഗികളെ സഹായിക്കുന്ന സന്നദ്ധ സംഘടനകൾക്കുള്ള രണ്ടാംഘട്ട PPEകിറ്റിന്റെ വിതരണം അടുത്ത ആഴ്ച  ആരംഭിക്കുമെന്നും, കൊടുവള്ളി മുനിസിപ്പാലിറ്റി കേന്ദ്രീകരിച്ച്  നിർധന രോഗികളെ സഹായിക്കാൻ വേണ്ടി   ഓക്സിജൻ സൗകര്യമുള്ള  ആംബുലൻസ് ഇറക്കുന്ന കാര്യവം സംഘടന പരിഗണിക്കുകയാണെന്നും മണ്ഡലം പ്രസിഡണ്ട് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only