18 ജൂൺ 2021

മീന്‍കറി ലഭിച്ചില്ല; ഹോട്ടലിൻ്റെ ചില്ലുമേശ ഇടിച്ചു തകര്‍ത്ത യുവാവ് ചോരവാര്‍ന്ന് മരിച്ചു
(VISION NEWS 18 ജൂൺ 2021)

ഭക്ഷണശാലയിലെ ചില്ലുമേശ കൈ കൊണ്ട് അടിച്ചു തകര്‍ത്തതിനു പിന്നാലെ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന് യുവാവ് മരിച്ചു.കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. ലഘുഭക്ഷണശാലയില്‍ 5 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ശ്രീജിത്ത് എത്തിയത്.

ഇന്നലെ അര്‍ധരാത്രിയില്‍ പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ മീന്‍കറി ആവശ്യപ്പെട്ട് ബഹളംവയ്ക്കുകയും തുടര്‍ന്ന് ചില്ലുമേശയില്‍ കൈ കൊണ്ട് ചില്ലു മേശയില്‍ ഇടിക്കുകയുമായിരുന്നു. ചില്ലു മേശ തകര്‍ന്ന് കൈ ഞരമ്പ് മുറിഞ്ഞ് രക്തം ഒഴുകിയതോടെ സുഹൃത്തുക്കള്‍ ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചരക്കു വാഹന ജീവനക്കാര്‍ക്കായി തുറന്നു വച്ചതായിരുന്നു ലഘുഭക്ഷണശാല. സംഭവത്തിന് പിന്നാലെ പൊലീസെത്തി കട പൂട്ടിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only