20 ജൂൺ 2021

ഓൺലൈനിലൂടെ ഹാജരാകാമെന്ന് ഫേസ് ബുക്ക് , നേരിട്ടെത്തണം എന്ന് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി
(VISION NEWS 20 ജൂൺ 2021)

ഓണ്‍ലൈനിലൂടെ ഹാജരാകാമെന്ന ഫേസ്ബുക്കിന്റെ അഭ്യര്‍ത്ഥന തള്ളി ഐടി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി. ഫേസ്ബുക്ക് പ്രതിനിധിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്‌ നേരിട്ട് ഹാജരാനാകില്ലെന്നായിരുന്നു ഫേസ്ബുക്കിന്റെ വാദം. എന്നാല്‍, സമിതിയുടെ ചട്ടം അനുസരിച്ച്‌ ഓണ്‍ലൈന്‍ മീറ്റിംഗ് അനുവദിക്കാന്‍ ആകില്ലെന്നും വാക്സിനെടുത്ത് ഹാജരാകാനും ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു.

കൂടിക്കാഴ്ചയുടെ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പ്രതിനിധിക്ക് കൊവിഡ് വാക്‌സീന്‍ നല്‍കാന്‍ സമിതി നിര്‍ദേശിച്ചതായും ദേശീയ വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കിന് പുറമെ ഗൂഗിള്‍, യൂട്യൂബ് എന്നീ കമ്പനികളുടെ പ്രതിനിധികളെയും സമിതി വിളിച്ചുവരുത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only