25 ജൂൺ 2021

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനം
(VISION NEWS 25 ജൂൺ 2021)


തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഇന്ന് മുതൽ ഭക്തർക്ക് പ്രവേശനം. ഒരേ സമയം ക്ഷേത്രത്തിനുള്ളിൽ 15ൽ കൂടുതൽ ഭക്തരെ അനുവദിക്കില്ല. ഓരോ നടകളിൽ കൂടി 3 പേർക്ക് വീതം ആയിരിക്കും ദർശനം അനുവദിക്കുക. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാകും ദർശനം നടക്കുകയെന്നും ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

രാവിലെ 5:15 മുതൽ 6:15 വരേയും, 8:30 മുതൽ 10 വരെയും, 10:30 മുതൽ 11:15 വരെയും. വൈകുന്നേരം 5:00 മുതൽ 6:15 വരേയും, 6:50 മുതൽ 7:20 വരെയുമായിരിക്കും ദർശന സമയം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only