11 ജൂൺ 2021

നാളെയും, മറ്റന്നാളും ഹോട്ടലുകൾ അടച്ചു പ്രതിഷേധിക്കും
(VISION NEWS 11 ജൂൺ 2021)


താമരശ്ശേരി: ശനി, ഞായർ ദിവസം ഹോട്ടലുകളിൽ ഭക്ഷണം പാർസൽ കൊടുക്കാൻ പാടില്ലെന്ന ഉത്തരവിൽ പ്രതിഷേധിച്ച് ഈ ദിവസങ്ങളിൽ താമരശ്ശേരി മേഖലയിലെമുഴുവൻ ഹോട്ടലുകളും അടച്ചിട്ടു കൊണ്ട് പ്രതിഷേധിക്കാൻ തീരുമാനിച്ചതായി കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ മേഖല ചെയർമാൻ ശ്രീ ഹുമയൂൺ കബീർ അറിയിച്ചു.

 കഴിഞ്ഞ ഒരു വർഷമായി ഹോട്ടൽ മേഖല വലിയ തോതിലുള്ള പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനിടയിൽ കോവിഡിന്റെ രണ്ടാം വരവോടെ സർക്കാർ ഉത്തരവനുസരിച്ച് ഹോട്ടലുകൾ തുറക്കാൻ സമയപരിധി നിശ്ചയിച്ചത് കാരണം ഈ സമയത്തിനകം തയ്യാർ ചെയ്ത ഭക്ഷണം വിറ്റു തീർക്കാൻ കഴിയാതെ ദിവസവും ഭീമമായ സംഖ്യയാണ് നഷ്ടം സഹിച്ചു വരുന്നത്.

 താമരശ്ശേരി മേഖലാ പരിധിയിൽ വരുന്ന പുതുപ്പാടി, താമരശ്ശേരി, കൊടുവള്ളി, കുന്നമംഗലം, ഓമശ്ശേരി, മുക്കം,കൂടരഞ്ഞി,തിരുവമ്പാടി എന്നിവിടങ്ങളിലെ ഭൂരിഭാഗം ഹോട്ടലു കാർക്കും ഓൺലൈൻ സംവിധാനമോ,മറ്റു ഡെലിവറിക്ക് ആവശ്യമായ സൗകര്യങ്ങളോ ഇല്ലെന്നിരിക്കെ ശനി,ഞായർ ദിവസങ്ങളിൽ പാർസലുകൾ വിതരണം ചെയ്യാൻ പാടില്ലെന്ന തീരുമാനം കൂടി വന്നതോടെ ഞ ങ്ങൾ സ്ഥാപനം അടച്ചിടാൻ നിർബന്ധിതരായിരിക്കുകയാണ്.

 അതുകൊണ്ട് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും അല്ലാത്തപക്ഷം മേഖലയിലെ മുഴുവൻ ഹോട്ടലുകളും അടച്ചി ടുകയല്ലാതെ മറ്റു നിർവാഹമില്ലെന്നും  ഈ ദിവസങ്ങളിൽ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനു പ്രയാസം നേരിടാതിരിക്കാൻ ആശുപത്രികൾക്ക് മുന്നിൽ അസോസിയേഷൻ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
 മേഖലാ സെക്രട്ടറി വിജയകുമാർ, ട്രഷറർ നാഫി അൽഫയിൻ, മേഖല രക്ഷാധികാരി പാട്ടത്തിൽ അബൂബക്കർഹാജി, എന്നിവരും സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only