07 ജൂൺ 2021

കൊടുവള്ളിയിലെ നിർദ്ദിഷ്ട സിറാജ് ബൈപ്പാസ് പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ.മുനീർ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്തെഴുതി.
(VISION NEWS 07 ജൂൺ 2021)


കൊടുവള്ളിയിലെ നിർദ്ദിഷ്ട സിറാജ് ഫ്ലൈ ഓവറും, അതിന്നോട് ചേർന്ന തുരങ്ക പാതക്കും കൊടുവള്ളി നിവാസികൾ എതിരാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് എം.കെ.മുനീർ എം.എൽ.എ എഴുതിയ കത്തിൽ വ്യക്തമാക്കുന്നു.

*കത്തിൻ്റെ പൂർണ രൂപം താഴെ*

ബഹുമാനപ്പെട്ട മന്ത്രി,

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സിറാജ് ഫ്ലൈഓവർ നിർമ്മാണം 27 /9 /2016 ലെ സർക്കാർ ഉത്തരവ് GO(Rt)No 1324/ 2016 (PWD പ്രകാരം കിഫ്ബി പദ്ധതിയി ലുൾപ്പെടുത്തി RBDCK യെ ചുമതലപ്പെടുത്തിയിട്ടുള്ളതായി കാണുന്നു.

സിറാജ് ഫ്ലൈ ഓവർ പദ്ധതിയുമായി ബന്ധപ്പെട്ട് കൊടുവള്ളി നിവാസികൾ കടുത്ത ആശങ്കയിലാണ് പൊതുജനങ്ങൾ വ്യാപാരി വാണിജ്യ സമൂഹം, പാത കടന്നു പോകുന്ന വഴിയിലെ ഭൂടമകൾ, കെട്ടിട ഉടമകൾ, പ്രദേശ വാസികൾ എന്നിവരൊക്കെ സിറാജ് ഓവറിനോട് അനുബന്ധിച്ചുള്ള തുരങ്ക പാതയ്ക്ക് എതിരാണ് പദ്ധതിയുടെ സാമൂഹ്യാഘാത പഠനം പോലും ശരിയായ രീതിയിൽ നടത്തിയിട്ടില്ല എന്നാണ് കൊടുവള്ളി നഗരസഭാധികൃതർ പരാതിപ്പെടുന്നത്.

ഈ സാഹചര്യത്തിൽ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് പൊതു ജനങ്ങളുടെ ആശങ്ക പരിഗണിക്കപ്പെടേണ്ടതുണ്ട്. തുരങ്കപാത ഒഴിവാക്കി റോഡിന് വീതികൂട്ടി നിർമിച്ച് കൊടുവള്ളി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു ജനങ്ങൾ തയ്യാറാണ്. ആവശ്യമായ സ്ഥലം വിട്ടുകൊടുക്കാൻ ഭൂവുടമകൾ തയ്യാറാണെന്നിരിക്കെ അനാവശ്യമായ തുരങ്കപാത നിർമ്മാണം ഒഴിവാക്കുന്നതിന് നിലവിലുള്ള പദ്ധതി നടത്തിപ്പിൽ ആവശ്യമായ ഭേദഗതി വരുത്തുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുന്നതിന് അങ്ങയുടെ അധ്യക്ഷതയിൽ ഒരു യോഗം വിളിച്ചു ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശ്വാസപൂർവ്വം,
എം.കെ മുനീർ.

എന്നാൽ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ നിഷ്കർശിക്കുന്ന മാനദണ്ഡപ്രകാരം റോഡിന് 45 മീറ്റർ വീതി ആവശ്യമാണ്, ഇത്തരത്തിൽ വീതി കൂട്ടിയാൽ കൊടുവള്ളിയിലെ റോഡരികിൽ ഒറ്റകെട്ടിടം പോലും ബാക്കിയുണ്ടാവില്ലായെന്ന് ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only