25 ജൂൺ 2021

ഓൺലൈൻ പഠനം : വിദ്യാ ശ്രീ ലാപ്ടോപ് വിതരണംആരംഭിച്ചു.
(VISION NEWS 25 ജൂൺ 2021)കിഴക്കോത്ത് :കുടുംബശ്രീ അംഗങ്ങളുടെ വിദ്യാർഥികളായ മക്കൾക്ക് ഓൺലൈൻ പഠനത്തിനായി ആരംഭിച്ച
വിദ്യശ്രീ പദ്ധതിയിലൂടെ കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ ലാപ് ടോപുകളുടെ വിതരണമാരംഭിച്ചു. കുടുംബശ്രീയും കെ എസ് എഫ് ഇ യും ചേർന്ന് സർക്കാർ സബ്‌സിഡിയോട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ഞൂറ് രൂപയുടെ മുപ്പത് പ്രതിമാസ തവണകളുള്ള ചിട്ടിയിൽ അംഗങ്ങളയവർക്ക് സർക്കാർ ധനസഹായവും ചേർത്താണ് ഏസർ, എച്ച് പി, ലെനോവോ, കോകോനിക്സ് ലാപ്ടോപുകൾ നൽകുന്നത്.അംഗങ്ങൾക്ക് ഇഷ്ട്ടമുള്ള കമ്പനി തെരെഞ്ഞെടുക്കുന്നതിനും അവസരമുണ്ട്.
പഞ്ചായത്ത് തല വിതരാണോൽഘടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്   നസ്‌റി പി പി തനിമ കുടുംബശ്രീ അംഗത്തിന്   നൽകി ർവഹിച്ചു. വൈസ് പ്രെസിഡന്റ് വി കെ. അബ്‌ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മുജീബ് പിസി, ബ്ലോക്ക്‌ കോഡിനേറ്റർ സുഫൈൽ, സി ഡി എസ് മെമ്പർമാരായ റുകിയ, അജിത എന്നിവരും സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ജസീറ സ്വാഗതവും അക്കൗണ്ടന്റ് രേഷ്മ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only