05 ജൂൺ 2021

പരിസ്ഥിതി ദിനം
(VISION NEWS 05 ജൂൺ 2021)


ഓമശ്ശേരി:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ അമ്പലക്കണ്ടി ടൗൺ മുസ്‌ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റി അങ്ങാടിയും പരിസരവും ശുചീകരിച്ചു.പ്ലാസ്റ്റിക്‌ മാലിന്യങ്ങളും പുല്ലുമുൾപ്പടെ നീക്കം ചെയ്ത്‌ ബ്ലീച്ചിംഗ്‌ പൗഡർ തെളിച്ചു.സ്ഥാപനങ്ങളും കടകളും ബസ്റ്റോപ്പുകളും വൈറ്റ്‌ ഗാർഡ്‌ അണു നശീകരണവും നടത്തി.

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ മാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.പി.പി.നൗഫൽ അദ്ധ്യക്ഷത വഹിച്ചു.യു.കെ.ശാഹിദ്‌ സ്വാഗതം പറഞ്ഞു.ഗ്രാമ പഞ്ചായത്ത്‌ മെമ്പർ അശോകൻ പുനത്തിൽ,പി.സുൽഫീക്കർ മാസ്റ്റർ,കെ.കെ.എം.സുഹൈൽ,എൻ.ശംസുദ്ദീൻ,കെ.അബ്ദുൽ റഹ്മാൻ,ഇ.കെ.മുഹമ്മദ്‌,ഫൈസൽ തെക്കേലത്ത്‌,പി.ശബീർ,കെ.ടി.നിയാസ്‌,സി.വി.സാബിത്ത്‌,കെ.നിസാർ,അൻ സാർ ഇബ്നു അലി നാഗാളി കാവ്‌,ഷം നാദ്‌ കീപ്പോര്‌,ഇ.കെ.റിസ് വാൻ,കെ.കെ.ഷാനവാസ്‌ നേതൃത്വം നൽകി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only