17 ജൂൺ 2021

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുതി നല്‍കാത്തത് പ്രതിഷേധാർഹം: ഭരണഘടന സംരക്ഷണ സമിതി
(VISION NEWS 17 ജൂൺ 2021)

കുന്നമംഗലം : കൊവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ പലകാര്യങ്ങള്‍ക്കും ഇളവ് വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്യാത്തത് പ്രതിഷേധാർഹമെന്ന് ഭരണഘടന സംരക്ഷണ സമിതി കുന്നമംഗലം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. 
വിവിധ സംഘടനാ നേതാക്കൾ കൂട്ടമായി മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചിട്ട് അത് അവഗണിച്ചത്  ഖേദകരമാണ്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ചെയർമാൻ മൂസ മൗലവി അധ്യക്ഷത വഹിച്ചു. അബൂബക്കർ ഫൈസി മലയമ്മ, ഖാലിദ് കിളിമുണ്ട, ഇ.പി. അൻവർ സാദത്ത്, കെ.പി. കോയ, ഡോ. അബ്ദുറഹ്മാൻ, എം.കെ. സഫീർ, ടി.പി. ഷാഹുൽ ഹമീദ്, ഒ.പി. അഷ്‌റഫ്, സൈനുദ്ദീൻ നിസാമി, എം. ഷംസുദ്ദീൻ, ഇ.ബി. മുഹമ്മദ് റാഫി, എൻ.പി. ഹംസ, ടി.പി. സുബൈർ, ഇ.എം. കോയ ഹാജി, പി.കെ. മരക്കാർ, എ.ടി. ബഷീർ, വി.പി. മുഹമ്മദ്, എം.പി. അബ്ദുൽ മജീദ്, മൂസക്കോയ പരപ്പിൽ, എൻ. ദാനിഷ് തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only