21 ജൂൺ 2021

പൊതു തെരഞ്ഞെടുപ്പു മാതൃകയിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ
(VISION NEWS 21 ജൂൺ 2021)


ഓമശ്ശേരി : ഓമശ്ശേരി വാദിഹുദ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് ഇലക്ഷൻ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. പത്രികാ സമർപ്പണം, പ്രചാരണം, മീറ്റ് ദി കാൻഡിഡേറ്റ്, വോട്ടിംഗ് തുടങ്ങിയവയെല്ലാം ഓൺലൈൻ വഴി നടത്തി. ഗൂഗിൾ ഫോം വഴി സ്ഥാനാർഥിയുടെ ചിഹ്നവും പേരും അടങ്ങിയ ഡിജിറ്റൽ ബാലറ്റ് ഉപയോഗിച്ചാണ് വോട്ടിംഗ് നടത്തിയത്. ഓൺലൈൻ ആയതിനാൽ  യാത്രാവിലക്ക് കാരണം വിദേശത്ത് കുടുങ്ങിയ വിദ്യാർഥികൾക്കും വോട്ടു ചെയ്യാനായി.

 പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളെ     സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു. യോഗം പ്രിൻസിപ്പൽ സുൽഫിക്കർ അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു, സ്റ്റാഫ് സെക്രട്ടറി യുപി സഫിയ  അധ്യക്ഷം വഹിച്ചു. പികെ സൗദ, കെ സി ഷാദുലി, കെ സഫിയ,കെ അഫ്നാൻ ഹാദിയ ഹുസ്ന എന്നിവർ സംസാരിച്ചു.

 ഭാരവാഹികളായി കെടി മിഥിലാജ് ( സ്കൂൾ ലീഡർ), സി വി ആയിഷ ഫിദ ( ചേയർപേഴ്സൺ), കെ നിഷാൽ ( ഫൈൻ ആർട്സ് സെക്രട്ടറി), സി വി ഹിദാഷ് ( സ്പോർട്സ് ക്യാപ്റ്റൻ ), മുഹമ്മദ് സനീ ( മാഗസിൻ എഡിറ്റർ ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only