23 ജൂൺ 2021

കോവിഡ്‌:ഓമശ്ശേരിയിൽ ക്ഷീര കർഷകർക്ക്‌ സൗജന്യമായി കാലിത്തീറ്റ വിതരണം ചെയ്തു.
(VISION NEWS 23 ജൂൺ 2021)


ഓമശ്ശേരി:കോവിഡ്‌ രണ്ടാം തരംഗത്തിൽ രോഗം ബാധിച്ച ക്ഷീര കർഷകരുടെ കുടുംബങ്ങളിലെ പശുക്കൾക്കുള്ള സൗജന്യ കാലിത്തീറ്റ ഓമശ്ശേരിയിൽ വിതരണം ചെയ്തു.കേരള മൃഗ സരക്ഷണ വകുപ്പ്‌ വെറ്റിറനറി ഡിസ്പെൻസറി വഴി പശുക്കളുടെ എണ്ണത്തിന്‌ ആനുപാതികമായാണ്‌ കാലിത്തീറ്റ വിതരണം ചെയ്തത്‌.കോവിഡ്‌ പോസിറ്റീവായ 21 ക്ഷീര കർഷകർക്കാണ്‌ ഓമശ്ശേരി പഞ്ചായത്തിൽ കാലിത്തീറ്റ നൽകിയത്‌.

മങ്ങാട്‌ വെച്ച്‌ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ വിതരണോൽഘാടനം നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.ഓമശ്ശേരി വെറ്റിറനറി ഡിസ്പെൻസറിയിലെ വെറ്റിറനറി സർജൻ ഡോ:കെ.വി.ജയശ്രീ പദ്ധതി വിശദീകരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ആനന്ദകൃഷ്‌ണൻ,കെ.കരുണാകരൻ മാസ്റ്റർ,പി.കെ.ഗംഗാധരൻ,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,പങ്കജവല്ലി എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only