06 ജൂൺ 2021

ഇന്ത്യയില്‍ കുടുങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍
(VISION NEWS 06 ജൂൺ 2021)

ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിൽ കുടുങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് സഹായവുമായി വിദേശകാര്യ മന്ത്രാലയം. വിദേശത്തേക്ക് മടങ്ങാനാകാതെ ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾ OIA-II ഡിവിഷനുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.

'ശ്രദ്ധിക്കുക! കോവിഡ്, അനുബന്ധ പ്രശ്നങ്ങൾ കാരണം ഇന്ത്യയിൽ കുടുങ്ങിയ വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് വിദേശകാര്യ മന്ത്രാലയത്തിലെ OIA-II ഡിവിഷനുമായി ബന്ധപ്പെടാം' - വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

യാത്രാ പ്രശ്നങ്ങള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയിക്കാനായി us.oia2@mea.gov.in, so1oia2@mea.gov.in എന്നീ രണ്ട് മെയില്‍ അഡ്രസും വിദേശകാര്യ വക്താവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

വിവിധ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ നിരവധി വിദ്യാർഥികൾക്ക് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം വിഷയത്തിൽ ഇടപെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only