02 ജൂൺ 2021

കേന്ദ്രസർക്കാർ ഇതുവരെ വാങ്ങിയ വാക്സിൻ ഡോസുകളുടെ കണക്ക് കൈമാറണമെന്ന് സുപ്രീംകോടതി
(VISION NEWS 02 ജൂൺ 2021)


കേന്ദ്രത്തോട് വാക്സിൻ കണക്ക് ചോദിച്ച് സുപ്രീംകോടതി. കേന്ദ്രസർക്കാർ ഇതുവരെ വാങ്ങിയ വാക്സിൻ ഡോസുകളുടെ കണക്ക് സുപ്രീംകോടതി ആരാഞ്ഞു. കൊവാക്സിൻ, കൊവിഷീൽഡ്, സ്പുട്നിക് വാക്സിനുകൾക്കായി ഓർഡർ നൽകിയ തീയതി അടക്കം നൽകണമെനനും ഓരോ തവണയും വാങ്ങിയ വാക്സിന്റെ കണക്ക് പ്രത്യേകമായി തന്നെ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തതിന്റെ വിവരങ്ങളും കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

വാക്സിൻ വാങ്ങിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണമെന്നാണ് കോടതി നിർദ്ദേശം. വാക്സിൻ നയവുമായി ബന്ധപ്പെട്ട ഫയൽ നോട്ടുകളും, ജനസംഖ്യയിൽ എത്ര ശതമാനം പേർക്ക് വാക്സിൻ നൽകിയെന്നതിന്റെ കണക്കും കോടതി ചോദിച്ചു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വാക്സിനേഷൻ കണക്ക് സമർപ്പിക്കണം. ഒരു ഡോസ്, രണ്ട് ഡോസ് നൽകിയവരുടെ കണക്കുകൾ പ്രത്യേകമായി നൽകണമെന്നും ഉത്തരവിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only