19 ജൂൺ 2021

വായനാ വസന്തം നവ്യാനുഭവമായി
(VISION NEWS 19 ജൂൺ 2021)


ഓമശ്ശേരി: വായനാദിനത്തോടനുബന്ധിച്ച് ഓമശ്ശേരി വാദി ഹുദാ ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച  'വായനാ വസന്തം' പരിപാടി ശ്രദ്ധേയമായി. മാനേജർ എ കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സുൽഫിക്കർ അമ്പലക്കണ്ടി അധ്യക്ഷം വഹിച്ചു.
എഴുത്തുകാരിയും മലയാളം സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസറുമായ ഡോ. സുനീത ടി വി, സുഹൈൽ സുഗു, പാറ്റ്സൺ സച്ചിരേവ് സിംബാബ്‌വെ, എന്നിവർ മുഖ്യാതിഥികളായിരുന്നു. വിദ്യാർഥികൾക്കായി കഥാകഥനം, വാർത്താ വായന, പോസ്റ്റർ നിർമ്മാണം , ഉപന്യാസം  തുടങ്ങി വ്യത്യസ്ത പരിപാടികൾ നടത്തി. എ എൻ ഹിബ, സഹല ഷെറിൻ,കെ സെറീന, എൻ ഗീത, എംവി റീബ, കെ സി ശാദുലി, നേഹ ബിജു, ഹാദിയ ഹുസ്ന സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only