05 ജൂൺ 2021

ആയിരത്തി ഒന്ന് തൈകൾ നട്ട് കെടയത്തൂർ ജി. എം. എൽ. പി. സ്കൂൾ ശ്രദ്ധേയമായി
(VISION NEWS 05 ജൂൺ 2021)


ഓമശ്ശേരി : കെടയത്തൂർ ജി. എം. എൽ. പി. സ്കൂളിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ആയിരത്തി ഒന്ന് തൈകൾ നട്ടു. ഒരു വീട്ടിൽ 4 തൈകൾ നട്ടുകൊണ്ടാണ് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഇതിൽ പങ്കാളികളായത്. ഹരിതം 21 എന്ന പേരിൽ നടന്ന പരിപാടിയുടെ ഭാഗമായി ഫോട്ടോ കോണ്ടസ്റ്റ്, ചിത്ര രചനാ മത്സരം, ശലഭ പാർക്ക്‌ നിർമ്മാണം, പോസ്റ്റർ നിർമ്മാണ മത്സരം, പ്രശ്നോത്തരി, എന്നിവ നടന്നു. ബി. ആർ. സി. ട്രെയ്നർ ഷൈജ ടീച്ചർ മുഖ്യാതിഥി ആയിരുന്നു. ഹെഡ്മിസ്ട്രസ് പി. പ്രഭ, അധ്യാപകരായ സക്കീർ ഹുസൈൻ, ഇ. അഷ്‌റഫ്‌, പി. ഐ . ബുഷ്‌റ, റഫിയ റഹ്മാൻ, ജസീല, ഷൗക്കത്ത് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only