07 ജൂൺ 2021

എല്ലാവർക്കും സൗജന്യ വാക്സിൻ; കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകും;പ്രഖ്യാപനവുമായി പ്രധാനമന്ത്രി
(VISION NEWS 07 ജൂൺ 2021)

വാക്സിൻ നയത്തിൽ മാറ്റം വരുത്തി കേന്ദ്രസർക്കാർ. രാജ്യത്ത് എല്ലാവർക്കും വാക്സിൻ സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി. കേന്ദ്രം ഉൽപ്പാദകരിൽ നിന്നും നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകും. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. സംസ്ഥാനങ്ങൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം കേന്ദ്രം അംഗീകരിച്ചിട്ടുണ്ട് ഇതുവരെ. സംസ്ഥാനസർക്കാരുകൾ ആവശ്യപ്പെട്ടതനുസരിച്ചാണ് 25% വാക്സിനേഷൻ നടത്തുന്നതിന്‍റെ ഉത്തരവാദിത്തം അവർക്ക് തന്നെ നൽകിയത്. എന്നാൽ അതിലെ ബുദ്ധിമുട്ടുകൾ അവർ തിരിച്ചറിയുകയാണ്. അതുകൊണ്ട് രാജ്യത്തെ വാക്സിൻ നയത്തിൽ മാറ്റം വരുത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികൾക്ക് 25 ശതമാനം വാക്സിൻ നൽകും. 150 രൂപ സർവീസ് ചാർജ് മാത്രമേ സ്വകാര്യ ആശുപത്രികൾ ഈടാക്കാവൂ. വാക്സിൻ വിതരണത്തിന്റെ മേൽനോട്ടം സംസ്ഥാനങ്ങൾക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only