08 ജൂൺ 2021

അനധികൃതമായി പ്രവർത്തിക്കുന്ന എ.ടി.എം കൗണ്ടറുകൾ പൊളിച്ച് നീക്കാൻ കൊടുവള്ളി നഗരസഭയുടെ നോട്ടീസ്
(VISION NEWS 08 ജൂൺ 2021)


കൊടുവള്ളി :-
നഗരസഭയിലെ 19/1441 നമ്പർ കെട്ടിടത്തിൽ പ്രവർത്തിച്ചവരുന്ന എസ്.ബി.ഐ.യുടെ കെട്ടിടത്തിന് മുൻവശത്തായി നാഷനൽ ഹൈവേ റോഡിന്റെ നടപ്പാതയിലേക്ക് ചേർന്ന് നിർമിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ട് എ.ടി.എം കൗണ്ടറുകൾ പൊളിച്ച് നീക്കാനാണ് കൊടുവള്ളി നഗരസഭ കെട്ടിട ഉടമക്കും സ്റ്റേറ്റ് ബാങ്ക് മാനേജർക്കും നോട്ടീസ് നൽകിയത്.

8 അടി ഉയരത്തിൽ കോൺഗ്രീറ്റ് തൂണും ച്ചുമരും നിർമിച്ച് മേൽക്കൂര 1 മീറ്ററിലതികം ഫുട്ട്പാത്തിലേക്ക് തള്ളിയാണ് അനധികൃത നിർമാണം.
1994ലെ കേരള മുനിസിപ്പൽ ആക്ട് 406  വകുപ്പ് പ്രകാരം അനധികൃതമാണ് കെട്ടിട നിർമാണം.

രണ്ട്  ATMകൗണ്ടറുകൾ ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ ഗുണഭോക്താക്കളായ പൊതുജനം നിൽക്കുന്നത് പൊതുവഴി തടസ്ഥപെടുത്തി കൊണ്ടാണ്.ഇത് നിലവിലെ കോവിഡ് നിയമ പ്രകാരവും കറ്റകരമാണ്.

കൂടാതെ കാൽ നടയാത്രക്കാർക്ക് മാർഗ്ഗതടസ്ഥം ഉണ്ടാക്കുന്നതിനോടൊപ്പം  പാർക്കിംഗ്‌ സൗകര്യം ഇല്ലാത്തതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്‌തു ഗതാഗത തടസ ഉണ്ടാക്കുന്നു.
2019ലെ കെട്ടിട നിർമ്മാണ ചട്ടപ്രകാരം NH 766 അതിരിലാണ് കെട്ടിടം പ്രവർത്തിക്കുന്നത്. നോട്ടീസ് കൈപ്പറ്റി 7 ദിവസത്തിനകം പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കത്ത പക്ഷം കെട്ടിടം  പൊളിച്ച്  നീക്കി നിയമപ്രകാരം ചിലവ് തുക നഗരസഭ വസൂലാക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only