07 ജൂൺ 2021

മുത്തപ്പന്‍പുഴ ഭാഗത്ത് തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയില്‍ വാഷും ചാരായവും കണ്ടെടുത്തു
(VISION NEWS 07 ജൂൺ 2021)


തിരുവമ്പാടി: മുത്തപ്പന്‍പുഴ ഭാഗത്ത് തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയില്‍ വാഷും ചാരായവും കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് തിരുവമ്പാടി ഐ പി സുധീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മുത്തപ്പന്‍പുഴ റിവര്‍ വാലി റിസോര്‍ട്ടിന് പിന്‍വശത്തെ ശ്മശാന ഭൂമിയിലെ വ്യാജ വാറ്റ് കേന്ദ്രം കണ്ടെത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തിയതോടെ ചാരായം നിര്‍മിക്കുകയായിരുന്നയാള്‍ മുത്തപ്പന്‍പുഴ നീന്തി കടന്ന് രക്ഷപ്പെടുകയായിരുന്നു. വാറ്റുപകരണങ്ങളും ഗ്യസ് സിലിണ്ടറും പോലീസ് പിടിച്ചെടുത്തു. എസ് ഐ മനോജ്, സി പി ഒ മാരായ ജസ്റ്റിന്‍, അനീസ്, രതീഷ്, ഡിനു ബേബി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only