05 ജൂൺ 2021

ഡോണ​ൾ​ഡ് ട്രം​പി​ന് ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഫേ​സ്ബു​ക്ക്
(VISION NEWS 05 ജൂൺ 2021)

അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ഫേ​സ്ബു​ക്കി​ന്‍റെ വി​ല​ക്ക്. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ക്യാ​പി​റ്റോ​ൾ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടു​മെ​ന്നാ​ണ് ഫേ​സ്ബു​ക്ക് അ​റി​യി​ച്ച​ത്. നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന ലോ​ക​നേ​താ​ക്ക​ളോ​ട് സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​യി​ല്‍ മാ​റ്റം വ​രു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് ഫേ​സ്ബു​ക്ക് വ്യ​ക്ത​മാ​ക്കി.

ട്രം​പി​ന്‍റെ സ​സ്‌​പെ​ന്‍​ഷ​ന്‍ ന​ട​പ​ടി​യി​ലേ​ക്ക് ന​യി​ച്ച നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ഗു​രു​ത​ര​മാ​ണ്. പു​തി​യ പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​ര​മു​ള്ള ഉ​യ​ര്‍​ന്ന ശി​ക്ഷ​ക്ക് അ​ദ്ദേ​ഹം അ​ര്‍​ഹ​നാ​ണ്.-​ഫേ​സ്ബു​ക്കി​ന്‍റെ ഗ്ലോ​ബ​ല്‍ അ​ഫ​യ​ര്‍ മേ​ധാ​വി നി​ക്ക് ക്ലെ​ഗ് പ​റ​ഞ്ഞു. നേ​ര​ത്തെ, ക്യാ​പി​റ്റോ​ൾ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്ക്, യൂ​ട്യൂ​ബ് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും ട്രം​പി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only