21 ജൂൺ 2021

വായനാദിനം; വൈവിധ്യമായ പരിപാടികളുമായി വിദ്യാപോഷിണി
(VISION NEWS 21 ജൂൺ 2021) ഓമശ്ശേരി വിദ്യാപോഷിണി എ.എൽ.പി സ്കൂളിൽ  വായനവാരാചരണത്തിന് തുടക്കമായി. വായനവാരാചരണത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കുന്നത്. വായനവാരാചരണ പരിപാടികൾ വായനാദിനത്തിൽ ഗാനരചയിതാവും ആകാശവാണി കാഷ്വൽ അനൗൺസറും അധ്യാപകനുമായ ഫസൽ കൊടുവള്ളി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ എ.കെ അബ്ദുള്ള വായനദിന സന്ദേശം നൽകി. വാർഡ് മെമ്പർ ഫാത്തിമ അബു മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡണ്ട് സി.കെ ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഷമീർ കെ.വി സ്വാഗതവും  സ്കൂൾ അധ്യാപകൻ സിദ്ദിഖ് ഓമശ്ശേരി നന്ദിയും പറഞ്ഞു. ഷമീർ പി.വി.എസ്, ജസ്ന, ഫസീല തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only