18 ജൂൺ 2021

വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ കൈത്താങ്ങ്
(VISION NEWS 18 ജൂൺ 2021)


കിഴക്കൊത്ത് - സന്നദ്ധ സേവന രംഗത്ത് സജീവ സാന്നിധ്യമായ കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്‌ വൈറ്റ് ഗാർഡിന് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മുസ്‌ലിം ലീഗ്‌ അംഗങ്ങൾ മഴ കോട്ടുകൾ സ്പോൺസർ ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മാതൃകാപരമായ പ്രവർത്തനം നടത്തിവരുന്ന വൈറ്റ് ഗാർഡ് മഴനനഞ്ഞും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് മെമ്പർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മഴകോട്ടുകൾ നൽകാനുള്ള തീരുമാനവുമായി ആയി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ രംഗത്തുവന്നത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി നസ്‌റി  യൂത്ത് ലീഗ്‌ പഞ്ചായത്ത് പ്രസിഡന്റും വൈറ്റ് ഗാർഡ് കോഡിനേറ്ററുമായ ഷമീർ പറക്കുന്നിനും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ അബ്ദുറഹ്മാൻ പഞ്ചായത്ത് യൂത്ത് ലീഗ്‌ ജനറൽ സെക്രട്ടറി വി കെ സൈദിനും നൽകി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർമാരായ സി എം ഖാലിദ്, കെ കെ അബ്ദുൽ മജീദ്, അർഷദ് കിഴക്കോത്ത്, വി പി അഷ്‌റഫ്‌, വഹീദ  ടീച്ചർ, വൈറ്റ് ഗാർഡ് അംഗങ്ങളായ ഹാഷിർ, അജ്മൽ റോഷൻ, അൻഷിദ് തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only