08 ജൂൺ 2021

കോഴിക്കോട് ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥാപന ഉടമസ്ഥരും, ജിവനക്കാരും വീട്ട് പടിക്കൽ സമരം നടത്തി
(VISION NEWS 08 ജൂൺ 2021)

കോവിഡ് മൂലം തകർന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാനങ്ങളെ ഉത്തേജക പാക്കേജ് അനുവധിക്കുക ' കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഫിസ് തുറക്കാൻ അനുവധിക്കക' വാടക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, ഇലക്ട്രിസിറ്റി, ലാൻ്റ് ഫോൺ ' ബില്ലുകൾ അടക്കാൻ ഇളവ് നൽകുക. സഹകരണസ്ഥാപനങ്ങൾ അടക്കമുള്ള ബാങ്ക് ലോണുകൾക്ക് മൊറട്ടോറിയം ഏർപ്പടുത്തുക, സ്ഥാപന നടത്തിപ്പ് കാർക്കും സ്റ്റാഫുകൾക്കും പ്രത്യക സർക്കാർ സഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരളാ ട്രൈയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫയർ അസോസിയേഷൻ സംസ്ഥാന തലത്തിൽ നടത്തിയ വീട്ട് പടിക്കൽ പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്ഥാപന ഉടമസ്ഥരും, ജിവനക്കാരും വീട്ട്പടിക്കൽ സമരം നടത്തി. ആക്റ്റിവാ കോഴിക്കോട്ജില്ലാ പ്രസിഡൻ്റ് പി കെ.സു ലൈമാൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ഇ.കെ.ഷാഹുൽ ഹമിദ് മുക്കം അ ധ്യക്ഷത വഹിച്ചു, സുനിത പേരാമ്പ്ര സ്വാഗതവും സുധിർ കടലുണ്ടി നന്ദിയും പറഞ്ഞു, സരിത താമരശ്ശേരി 'ജീവനി ബാലുശ്ശേരി, കെ അനിൽ കുമാർ കോഴിക്കോട്, 'മുബിന താമരശ്ശേരി, 'ശിങ്ളിമുക്കം, ജ്യോതി പ്രതിപ് കോഴിക്കോട് 'ജംഷിദ് എടവണ്ണപ്പാറ, രാഹില അരിക്കോട്, ആതിര കുററിക്കാട്ടൂർ, ഷ്വാമിലിമുക്കം, സുൽഫത്ത് കൽപൂര്, സിജില മെഡിക്കൽ കോളെജ്, നിഷാന'മപ്രം',റൗഫിയ പന്നിക്കോട്, ശാലിനി ചാത്തമംഗലം: തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only