04 ജൂൺ 2021

കുട്ടികളിൽ പ്രതിരോധ ശേഷി വർധിപ്പിക്കാനായി ചെയ്യേണ്ടത് ?
(VISION NEWS 04 ജൂൺ 2021)

ഭക്ഷണം കഴിക്കുന്നതിലൂടെ വലിയ തോതില്‍ ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും കുട്ടികള്‍ക്കാകും.ചോറ് ആരോഗ്യത്തിന് ആവശ്യമല്ലെന്ന് കരുതുന്ന ധാരാളം പേരുണ്ട്. എന്നാല്‍ പ്രോട്ടീനിന്റെ സമ്പുഷ്ടമായ സ്രോതസാണ് ചോറ്. അതിനാല്‍ തന്നെ ദിവസത്തിലൊരിക്കലെങ്കിലും കുട്ടികള്‍ക്ക് ചോറ് നല്‍കേണ്ടതാണ്. പ്രതിരോധശേഷിയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് അണ്ടിപ്പരിപ്പ്. 

ഇതും മിതമായ അളവില്‍ കുട്ടികള്‍ക്ക് പതിവായി നല്‍കാം.പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് സുഖകരമായ, കൃത്യമായ ഉറക്കം അനിവാര്യമാണ്. അതിനാല്‍ കുട്ടികളുടെ ഉറക്കസമയത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതിരിക്കുക. മുതിര്‍ന്നവരുടെ ചിട്ടയില്ലായ്മയില്‍ ഒരിക്കലും കുട്ടികളെ പങ്കാളികള്‍ ആക്കരുത്. ഒരു രാത്രിയിലെ ഉറക്കമില്ലായ്മ പോലും നമ്മളെ എളുപ്പം രോഗങ്ങളിലേക്ക് നയിക്കാം എന്ന് മനസിലാക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only