23 ജൂൺ 2021

മുൻഗണനാ റേഷൻ കാർഡ് അനർഹമായി കൈവശംവച്ചിരിക്കുന്നവർ സറണ്ടർ ചെയ്യണം
(VISION NEWS 23 ജൂൺ 2021)

അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശംവച്ചിരിക്കുന്നവർ ഈ മാസം 30നു മുൻപു കാർഡ് സറണ്ടർ ചെയ്യണമെന്നു ജില്ലാ സപ്ലൈ ഓഫിസർ. റേഷൻ കടകൾ മുഖേനയോ ഇ-മെയിലായോ പിഴ കൂടാതെ സറണ്ടർ ചെയ്യാം.

കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ, സഹകരണ മേഖലയിലെ ജീവനക്കാർ, ക്ലാസ് ഫോർ തസ്തികയിൽനിന്നു വിരമിച്ച് 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവരും 10000 രൂപ വരെയുള്ള സ്വാതന്ത്ര്യ സമര പെൻഷൻ വാങ്ങുന്നവരും ഒഴികെയുള്ള സർവീസ് പെൻഷൻകാർ, ടാക്‌സി ഒഴികെ സ്വന്തമായി നാലുചക്ര വാഹനമുള്ളവർ, ആദായ നികുതി ഒടുക്കുന്നവർ, പ്രതിമാസം 25,000 രൂപയിൽ കൂടുതൽ വരുമാനമുള്ളവർ, സ്വന്തമായി ഒരു ഏക്കറിൽ കൂടുതൽ ഭൂമി ഉള്ളവർ, 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ എന്നിവരാണ് പ്രധാനമായി ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നതെന്നു സപ്ലൈ ഓഫിസർ അറിയിച്ചു. 

അതതു റേഷൻ കടകൾക്കു പുറമെ താലൂക്ക് സപ്ലൈ ഓഫിസ് നെയ്യാറ്റിൻകര (

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only