21 ജൂൺ 2021

കൊടുവള്ളി നഗരസഭയുടെ കീഴിൽ പുതിയ വാക്സിനേഷൻ സെന്‍റർ പ്രവർത്തനമാരംഭിച്ചു.
(VISION NEWS 21 ജൂൺ 2021)


കൊടുവള്ളി : കൊടുവള്ളി നഗരസഭയിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റർ ആസ്ഥാനമായിട്ടുള്ള വാക്സിനേഷൻ സെന്‍ററിന് പുറമെ നഗരസഭയുടെ കീഴിൽ പുതിയ വാക്സിനേഷൻ സെന്‍റർ പ്രവർത്തനമാരംഭിച്ചു.  കൊടുവള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലാണ് പുതിയ വാക്സിനേഷൻ സെന്‍റർ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ഇന്ന് (21.06.2021) ന് വെബ് സൈറ്റ് പ്രകാരമുള്ള ഷെഡ്യൂൾ പ്രകാരം 100 പേർക്ക് ഫസ്റ്റ് ഡോസും 50 പേർക്ക് സെക്കന്‍റ് ഡോസും  നൽകി. കൂടാതെ പുതിയ സെന്‍ർ അനുവദിച്ചതിലൂടെ നഗരസഭയിലെ 150 പേർക്ക് സ്പോട്ട് രജിസ്ട്രേഷനിലൂടെ വാക്സിനേഷൽ നൽകാനുമായി.       പുതിയ വാക്സിനേഷൻ സെന്‍റർ പ്രവർത്തനം കൊടുവള്ളി മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ സുഷിനി. കെ.എം, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ ടി. മൊയ്തീൻ കോയ, വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ അനിൽകുമാർ, കൌൺസിലർമാരായ പി.വി ബഷീർ, കെ. സുരേന്ദ്രൻ, ടി.കെ ശംസുദ്ധീൻ, മെഡിക്കൽ ഓഫീസർമാരായ റിൻസി ആന്‍റണി, പി. അബ്ദുള്ള, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ അസീസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി. സജികൂമാർ, പ്രസാദ്, ജിബിമോൽ, സുസ്മിത നോഡൽ ഓഫീസർ മുനീർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only