10 ജൂൺ 2021

കൊടുവള്ളിയിൽ യൂത്ത് കോൺഗ്രസ്സ് നികുതി തിരികെ നൽകി സമരം നടത്തി.
(VISION NEWS 10 ജൂൺ 2021)


കൊടുവള്ളി :പെട്രോൾ ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാനവ്യാപകമായി  നികുതി തിരികെ നൽകി സമരം നടത്തുന്നതിൻെറ ഭാഗമായി, കൊടുവള്ളി  നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം നടന്നു. കൊടുവള്ളി പെരിയാംതോട് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ വെച്ചാണ് സമരം നടത്തിയത്  പത്തോളം പേർക്ക് നികുതി തിരികെ നൽകി കോൺഗ്രസ് പ്രവർത്തകർ

സമരം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് *ഷമീർ ഓമശ്ശേരി* യുടെ അധ്യക്ഷതയിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി *ഷാദി ശബീബ്* ഉദ്ഘാടനം ചെയ്തു. ഫാറൂഖ് പുത്തലത്ത്, സർതാജ് ടി കെ പി, അബുലൈസ്, റസീൽ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only