20 ജൂൺ 2021

വിജ്ഞാന വി ഹായസ്സിൽ പറന്നുയരാൻ വീണ്ടുമൊരു വായനാദിനം;ലിറ്റിൽ ഫ്ളവർ യു പി സ്കൂൾ വേനപ്പാറ
(VISION NEWS 20 ജൂൺ 2021)

വായനാദിനോദ്ഘാടനത്തോടെ വായനാവാരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ബഹുമാനപ്പെട്ട മുക്കം എ. ഇ. ഒ. ശ്രീ. ഓംകാരനാഥ ൻ വാരാഘോഷം ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ പ്രിയ സാഹിത്യകാരൻമാരായ ശ്രീ ചന്ദ്രശേഖരൻ തിക്കോടി, ശ്രീ ജ്യോതിസ് പി ചടയപ്പറത്ത്, സ്കൂൾ മാനേജർ റവ. ഫാദർ സൈമൺ കിഴക്കരക്കുന്നേൽ എന്നിവർ വായനാദിന സന്ദേശങ്ങൾ നൽകി. സ്കൂൾ എച്ച് എം ശ്രീ റോയ് ഓവേലിൽ, അധ്യാപികമാരായ ഷൈനി ജോസഫ്, ബിജില സി കെ എന്നിവർ തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവച്ചു. പി ടി എ പ്രസിഡന്റ് ശ്രീ സിബി പൊട്ടൻപ്ലാക്കൽ, എം പി ടി എ പ്രസിഡന്റ് ശ്രീ മതി ഭാവന വിനോദ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.വായനയുടെ നവ്യാനുഭവം കുരുന്നുകൾക്ക് പകർന്നു നൽകുന്നതിനായി വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ക്വിസ്, കുട്ടികൾ വായിച്ചകഥകയിലേ കഥാപാത്രങ്ങളേ ആവിഷ്കരിക്കൽ, വായനാനുഭവം പങ്കുവയ്ക്കലും കവിപരിചയവും (സാഹിത്യ സഞ്ചാരം) എന്നീ പ്രവർത്തനങ്ങൾ വാരാഘോഷത്തിൽ നടത്തപ്പടും. ജിഷി മാത്യു, ബിജില സി. കെ, ഷൈനി ജോസഫ് എന്നീ അധ്യാപകർ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only