26 ജൂൺ 2021

ഇന്ധന വില ഇന്നും കൂടി
(VISION NEWS 26 ജൂൺ 2021)





രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്തും കാസർഗോഡും ഇന്ധന വില നൂറ് കടന്നു.

തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 100.09 രൂപയായി. കാസര്‍ഗോഡ് 100.16 രൂപയുമാണ് വില. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 98.21 രൂപയും ഒരു ലിറ്റർ ഡീസലിന് ഇന്ന് 94.42 രൂപയാണ് നിരക്ക്. ഈ മാസം 26 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 14 തവണയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only