21 ജൂൺ 2021

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ വരുമാനം നേടാനാകും ; ബോണസ് പ്രോഗ്രാമിനെ പരിചയപ്പെടാം
(VISION NEWS 21 ജൂൺ 2021)
ഇൻസ്റ്റഗ്രാമിൽ റീൽസ് വീഡിയോ ചെയ്ത് വൈറലാകുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഉടനെ നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽനിന്ന് വരുമാനം നേടാനാകും. റീൽസ് വീഡിയോകൾ പോസ്റ്റ് ചെയ്യുന്നവർക്ക് പണം നൽകാനായി ഇൻസ്റ്റഗ്രാം പുതിയ ബോണസ് പേയ്‌മെന്റ് പ്രോഗ്രാം അവതരിപ്പിക്കാൻ തുടങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടുതൽ വ്യൂയും ഷെയറുമൊക്കെ കിട്ടുന്നവർക്കായിരിക്കും ഈ ബോണസ് ലഭ്യമാവുക. ആപ്ലിക്കേഷൻ ഗവേഷകനായ അലസ്സാൻഡ്രോ പലുസിയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ ഇതിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചു.

സ്നാപ്ചാറ്റിന്റെ സ്‌പോട്ട്‌ലൈറ്റ് വീഡിയോകളുമായി സാമ്യമുള്ള രീതിയിലാണ് ഇൻസ്റ്റഗ്രാമിന്റെ ഈ ബോണസ് പ്രോഗ്രാം എന്നാണ് വിവരം. റീൽസ് പങ്കുവെക്കുന്നവരുടെ കൂട്ടത്തിൽ നിന്ന് തിരഞ്ഞെടുക്കുന്നവ‍ർക്കായി ദിവസം 7 കോടിയിലധികം രൂപയാണ് ബോണസായി നൽകുന്നതെന്നും റിപ്പോർട്ടുണ്ട്. 

അപ്ലോഡ് ചെയ്യുന്ന വീഡിയോകളുടെ എണ്ണമനുസരിച്ചാണ് ബോണസ് നൽകുക. ടിക്ടോക്കിൽ സജീവമായിരുന്ന പലരും ആപ്ലിക്കേഷന്റെ നിരോധനത്തിനു പിന്നാലെ റീൽസിൻ്റെ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുക്കയറിയിട്ടുണ്ട്. എഡിറ്റിങും ഇഫക്റ്റുകളുമൊക്കെ ചേർത്ത് 15 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ വീഡിയോകളാണ് റീൽസിലുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only